Skip to main content

കയർ തൊഴിലാളി പെൻഷൻ മസ്റ്ററിങ്

 

 

 കയർ തൊഴിലാളി പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട രേഖകളുമായി അക്ഷയകേന്ദ്രത്തിൽ എത്തി പൂർത്തീകരിക്കണം. മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിൽ പരാജയപ്പെട്ടാൽ അക്ഷയകേന്ദ്രത്തിൽ നിന്നും നൽകുന്ന മസ്റ്ററിങ്ങ് ഫെയിൽഡ് റിപ്പോർട്ടിനോടൊപ്പം ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ. ക്ഷേമനിധി രേഖകൾ എന്നിവ സഹിതം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഹാജരാക്കേണ്ടതാണെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് റീജിയണൽ ഡയറക്ടർ അറിയിച്ചു

 ഫോൺ 0495-2760509

 

date