Post Category
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പുതിയ വിശ്രമസ്ഥലവും റാമ്പും റെഡി
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച കർഷകരുടെ വിശ്രമസ്ഥലം, കാർക്കസ് പിറ്റ്, റാമ്പ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ലതാദേവി നിർവഹിച്ചു.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെറ്റ് ഹോസ്റ്റലും ഡോഗ് ഗ്രൂമിങ്ങും ആരംഭിക്കുമെന്ന് ആർ ലതാദേവി പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു നിർമാണപ്രവർത്തനങ്ങൾ.
ജില്ലാ പഞ്ചായത്തംഗം കെ എസ് ഷിജു കുമാർ അധ്യക്ഷനായ ചടങ്ങിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ് ഷീജ , ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷീബ പി ബേബി,സീനിയർ വെറ്ററിനറി സർജൻ ഡോ. ബി സോജ, വെറ്ററിനറി സർജൻ ഡോ. സേതുലക്ഷ്മി എം ജെ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments