Skip to main content
.

സ്വച്ഛതാ ഹി സേവാ ജനകീയ ശുചിത്വ ക്യാമ്പയിൻ ജില്ലയിൽ തുടക്കമായി 

 

 ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026 പ്രവർത്തനങ്ങൾക്ക് തുടക്കമായി .

 സെപ്റ്റംബർ 17-ന് ആരംഭിച്ച് ഒക്ടോബർ 17- ന് അവസാനിക്കുന്ന  സ്വച്ഛതാ ഹി സേവ -കയ്യോടു കൈ  ജനകീയ ക്യാമ്പയിൻ ജില്ലാ തല പ്രവർത്തന ഉത്‌ഘാടനവും ഔദ്യോഗിക ലോഗോ പ്രകാശനവും വനിതാ ശിശു വികസന തൊഴിൽ മൃഗ സംരക്ഷണ  മന്ത്രി ബിന്ദു കൃഷ്‌ണ നിർവഹിച്ചു . 

കൊല്ലം ബീച്ചിൽ നടന്ന മെഗാ ക്‌ളീനിംഗ് ഡ്രൈവിലാണ് ക്യാമ്പയിൻ ഉത്‌ഘാടനം നിർവഹിച്ചത് . മാലിന്യ മുക്തമായ ശുചിത്വ പൂർണമായ നാടിൻറെ സൃഷ്ടിക്കായി എല്ലാവരും  ഒരേ മനസ്സോടെ ഒരു ടീമായി പ്രവർത്തിക്കണമെന്നും വിദ്യാർഥി യുവജന സംഘടനകൾ , കുടുംശ്രീ ഹരിത കർമസേന  പ്രവർത്തകർ ,റസിഡൻസ് വെൽഫെയർ അസ്സോസിയേഷനുകൾ എന്നിവരെ ഏകോപിപ്പിച്ചു വിപുലമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു . ജില്ലാ കലക്ടർ ആനി ജൂലാ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എ ഷാനവാസ് വിഷയാവതരണം നടത്തി.
 മേയർ എ കെ ഹഫീസ് ,   വിഷ്ണുമോഹൻ എം എൽ എ , തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സുബോധ് ,
നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ , ജില്ലാ ശുചിത്വ മിഷൻ ടീം,  വിവിധ വകുപ്പുകളും
സന്നദ്ധ സംഘടനകളും ചടങ്ങിൽ പങ്കെടുത്തു .

date