Post Category
*കൈയ്യോട് കൈ - സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍*
മാനന്തവാടി നഗരസഭയില്‍ കൈയ്യോട് കൈ - സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനവും ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ലോഗോ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ സിന്ധു സെബാസ്റ്റ്യന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments