*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 22 മുതല്‍*
ജില്ലയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി 2025 ഡിസംബറിലും അതിന് മുമ്പും വിജയിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ വിതരണം ചെയ്യുന്നു. സിവില്‍ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിലാണ് ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തിയത്, രജിസ്റ്റര്‍ നമ്പര്‍, സമയം എന്നിവ ചുവടെ.
സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍ 504178 - 504678, 606430 - 606930) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റര്‍ നമ്പര്‍ 707085 - 707585, 802270 - 802732)
സെപ്റ്റംബര്‍ 23 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍ 504679 - 505179, 606931 - 607431) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റര്‍ നമ്പര്‍ 707586 - 708086)
സെപ്റ്റംബര്‍ 24 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍ 505180 - 505342, 607432 - 607932) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റര്‍ നമ്പര്‍ 708087 - 708587)
സെപ്റ്റംബര്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍ 607933 - 608051) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റര്‍ നമ്പര്‍ 708588 - 708707) . 2025 ഡിസംബറിന് മുമ്പ് നടന്ന കെ-ടെറ്റ് പരീക്ഷകളില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 25 ന് വിതരണം ചെയ്യുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
- Log in to post comments