വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മത്സരങ്ങൾ ഒക്ടോബർ 2, 3ന്
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ പി.ടി.പി നഗറിലെ രാജീവ് ഗാന്ധി നഗർ സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സിലെ ജില്ലാ വന വിജ്ഞാന വ്യാപന കേന്ദ്രത്തിൽ നടക്കും. എൽ.പി, യു.പി വിഭാഗങ്ങളിൽ പ്രകൃതി, വന്യജീവി വിഷയങ്ങളിൽ പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിഭാഗങ്ങളിൽ ക്വിസ്, മലയാളം ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പങ്കെടുക്കാനാകുക. ഓരോ വിഭാഗത്തിലും ഓരോ ഇനത്തിന് പരമാവധി രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്വിസിൽ രണ്ടുപേരടങ്ങിയ ടീമിനോ ഒരാൾക്കോ പങ്കെടുക്കാം.
മത്സരാർഥികൾ സ്‌കൂൾ/കോളേജ് മേധാവിയുടെ സാക്ഷ്യപത്രവുമായി മത്സരത്തിന് അരമണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. പൊതുജനങ്ങൾക്കായി സംസ്ഥാനതല പോസ്റ്റർ ഡിസൈൻ മത്സരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പി.ടി.പി നഗറിലെ സാമൂഹ്യവനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 0471-2360462, മൊബൈൽ: 9447979135.
പി.എൻ.എക്‌സ്. 3891/2026
- Log in to post comments