Skip to main content

ഇ-ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി: 25 മുതൽ അപേക്ഷിക്കാം

ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സർക്കാർ സബ്‌സിഡിക്കായി സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1,000 പേർക്ക് സബ്‌സിഡി ലഭിക്കും.   ഇതിൽ 100 സബ്‌സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്‌സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും മുൻപ് അപേക്ഷിച്ച് സബ്‌സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. https://transportservices.nic.in/KeralaEV/#/dashboard/service-info ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.mvd.kerala.gov.in, 0471-2333317, 9188917300

പി.എൻ.എക്‌സ്. 3902/2026

date