Post Category
അന്താരാഷ്ട്ര ബധിരവാരം 2026: പുസ്തക പ്രകാശനവും ചുമർചിത്രരചനയും
സെപ്റ്റംബർ 21 മുതൽ 27 വരെ അന്താരാഷ്ട്ര ബധിരവാരം നിഷ് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്റ്റംബർ 23ന് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനവും നിഷ് ആചരിക്കും. ഇതിന്റെ ഭാഗമായി മലയാളം അക്ഷരമാലയുടെ ആംഗ്യലിപികളും വീഡിയോകളും അടങ്ങിയ പ്രത്യേക പുസ്തകം സാമൂഹ്യ നീതി - ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ മാനവീയം വീഥിയിൽ രാവിലെ 11 ന് പ്രകാശനം ചെയ്യും.
തുടർന്ന് ആംഗ്യഭാഷാ പ്രചരണാർഥം മാനവീയം വീഥിയിൽ നിഷ് നടത്തുന്ന ചുമർ ചിത്രരചനയും മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആരോഗ്യ- ദേവസ്വം കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം എം പി ഡോ. ശശി തരൂർ, മേയർ വി വി രാജേഷ്, കൗൺസിലർ എസ് ഷെർളി എന്നിവർ ആശംസകൾ അർപ്പിക്കും.
പി.എൻ.എക്‌സ്. 3904/2026
date
- Log in to post comments