Skip to main content

ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സർവീസ് ക്ലിനിക്ക് നാളെ പ്രവർത്തനമാരംഭിക്കും

*മന്ത്രി റോജി.എം.ജോൺ ഉദ്ഘാടനം ചെയ്യും

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ' സർവീസ് ക്ലിനിക്ക് ' സംഘടിപ്പിക്കുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രൊമോഷൻ, പെൻഷൻ, സർവീസ് ക്രമവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.

സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 23) ഉച്ചയ്ക്ക് 2 മണിക്ക് അനക്‌സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ച്ചകളിലാണ് ക്ലിനിക്ക് നടത്തുന്നത്.

സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും, ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസ് ക്ലിനിക്ക് സഹായകമാകും.

പി.എൻ.എക്‌സ്. 3911/2026

date