Skip to main content

ക്ലാർക്ക്:താത്കാലിക നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. 18 നും 45 നും ഇടയിൽ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു / തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിംഗ് അഭികാമ്യം. സർക്കാർ ഓഫീസുകളിൽ ക്ലറിക്കൽ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ, ഇ-ഓഫീസ് / ഇ-ഗ്രാന്റ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണന. അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471 2727379 ഇ-മെയിൽ: bcddkerala@gmail.com

date