Skip to main content

അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ : കൂടിക്കാഴ്ച 25ന്

കോഴിക്കോട് ജില്ലയിൽ  വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 521/2025) (നാലാം എൻ.സി.എ – പട്ടികവർഗം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് രേഖാ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച  സെപ്റ്റംബർ 25ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും.

 കൂടിക്കാഴ്ചയിൽ  ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റിലെ തങ്ങളുടെ പ്രൊഫൈലിൽ ലഭിച്ച  പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്, അതിൽ നിർദേശിച്ചിട്ടുള്ള  രേഖകൾ സഹിതം പ്രവേശന ടിക്കറ്റിൽ വ്യക്തമാക്കിയിട്ടുള്ള ഓഫീസിലും തീയതിയിലും യഥാസമയം ഹാജരാകണം. ഉദ്യോഗാർഥികൾക്ക്  വ്യക്തിഗത അറിയിപ്പ് അയയ്ക്കുന്നതല്ല.

ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് പരിഷ്കരിച്ച കെ-ഫോം (അനുബന്ധം-28) ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൂടിക്കാഴ്ച സമയത്ത് ഹാജരാക്കണം. ഫോൺ 0495 2371971

date