Post Category
ജെ.പി.എച്ച്.എന്‍ നിയമനത്തിന് അപേക്ഷിക്കാം
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍ നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്സസ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 40 വയസ്സ്. താല്പര്യമുള്ളവര് ഡിസംബര്‍ 14 ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടികാഴ്ചക്ക് എത്തണം. വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും www. arogyakeralam.gov.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2730313.
date
- Log in to post comments