Post Category
ഗതാഗത നിയന്ത്രണം
വെള്ളൂർ - അയർക്കുന്നം റോഡിൽ കലുങ്ക് പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാൽ സെപ്റ്റംബർ 24 മുതൽ പവൃത്തികള്‍ പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു. വെള്ളൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുന്നേപ്പീടിക ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്കു തിരിഞ്ഞ് കുന്നേപ്പീടിക - വെട്ടിപ്പടി റോഡിൽ കൂടിയും അരിപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എട്ടാംമൈൽ ഡയറ്റ്പടി റോഡിൽ കൂടി വെട്ടിപ്പടി ജംഗ്ഷനിൽ എത്തിയും പോകണം.
date
- Log in to post comments