Skip to main content

അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണവുമായി  ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി  ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ  കാര്യാലയങ്ങളില്‍ ഒന്നു വീതവും ഒഴിവുകളാണുള്ളത്. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/എന്ന വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 - 2983130. വിലാസം: ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കാക്കനാട്, എറണാകുളം -682030. ഇ മെയില്‍: bcdderanakulam@gmail.com

date