Skip to main content

ആറാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ്: ഒക്ടോബർ 4-ന് കോട്ടപ്പുറം കായലിൽ*

ആറാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ്: ഒക്ടോബർ 4-ന് കോട്ടപ്പുറം കായലിൽ*

 

 

 

ആറാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി. ബി. എൽ) നാലാം ഘട്ട മത്സരം ഒക്ടോബർ നാലിന് കോട്ടപ്പുറം കായലിൽ  നടത്തും.  ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളിയുടെ  നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ചെയർമാനായും തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ കൺവീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. 

 

 

ലീഗിന്റെ ഭാഗമായുള്ള ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനിറങ്ങും. കൂടാതെ, പ്രാദേശിക മത്സരങ്ങളുടെ ഭാഗമായി ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗങ്ങളിലായി 18 വള്ളങ്ങൾ കൂടി ഇത്തവണ കോട്ടപ്പുറം കായലിൽ മാറ്റുരയ്ക്കും.

 

 

കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജിന് സമീപമുള്ള എം.ഐ.ആർ.സി.സി. മുസിരിസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി ഒ.ജെ. ജനീഷ്, കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ ഹണി പീതാംബരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

date