Post Category
വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഐപിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി അഞ്ച് സീറ്റുള്ള ഒരു വാഹനം ഡ്രൈവര്‍ ഇല്ലാതെ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ളവരില് നിന്നു മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 1000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 15,000 രൂപ. ഈ പരിധിയില്‍ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാര്‍ ഏറ്റെടുക്കാനാകുമെന്ന് ക്വട്ടേഷനില്‍ കാണിക്കണം. സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷന്‍ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക്: ഐപിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് - 20, ഫോണ്‍ : 0495-2371096. ഇമെയില്‍- ddprdkkd@gmail.com.
date
- Log in to post comments