Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിന് കീഴിലെ ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എ.സി. കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് വാഹനം വാടകയ്ക്കെടുക്കുന്നത്. പ്രതിമാസം പരമാവധി 35,000 രൂപ നിരക്കില്‍ 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലയളവ്. 2019-ലോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത, ടാക്‌സി പെര്‍മിറ്റുള്ള 1100 സി.സി.ക്ക് മുകളിലുള്ള വാഹനങ്ങളാണ് വാടകയ്ക്ക് പരിഗണിക്കുന്നത്. ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 25-ന് രാവിലെ 11 വരെ വില്പന നടത്തും. പൂരിപ്പിച്ച ഫോമുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍-0483-2735324.
date
- Log in to post comments