Skip to main content

നഗരസഭയിലെ റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി

ജസീലം ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍ നവീകരണം, നടപ്പാത നിര്‍മ്മിച്ച് ടൈല്‍സ് പതിച്ചുള്ള ബ്യൂട്ടിഫിക്കേഷന്‍, നഗരസഭയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ചെറിയ റോഡുകളുടെ വികസനം, റിങ് റോഡുകള്‍, ബൈപ്പാസ് റോഡുകളുടെ വീതികൂട്ടല്‍ എന്നിവയാണ് പദ്ധതിയിലുണ്ടാവുക. നെല്ലിപ്പറമ്പ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ വീതി കൂട്ടി നവീകരിക്കും. മരത്താണി മുതല്‍ കിടങ്ങഴി വരെയും , കിടങ്ങഴി മുതല്‍ രാമംകുളം വരെയെും , രാമംകുളം മുതല്‍ പട്ടര്‍കുളം വരെയും 6 കിലോമിറ്റര്‍ ദൂരമുള്ള റോഡുകള്‍ നവീകരിക്കും. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ മുട്ടിപ്പാലം വരെയുള്ള നവീകരണവും പദ്ധതിയിലുണ്ട്. മലബാര്‍ ഹോസ്പിറ്റല്‍ മുതല്‍ കിടങ്ങഴിവരെയുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 660 മീറ്റര്‍ ദൂരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മൂന്നേകാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന  22ാം മൈല്‍-മുള്ളമ്പാറ, മുള്ളമ്പാറ- വട്ടപ്പാറ, വട്ടപ്പാറ-പട്ടര്‍കുളം റോഡുകളും പദ്ധതി പ്രകാരം നവീകരിക്കും. നിലവില്‍ നിലമ്പൂര്‍ റോഡില്‍ 5 കോടി രൂപയുടെ ടാറിംഗ് പ്രവര്‍ത്തി നടക്കുന്നുണ്ട്. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്ത് വീതി കൂട്ടി ഡ്രൈനേജ് നിര്‍മ്മിച്ച് നവീകരണം നടത്തും. നേരത്തെ സ്ഥലം വിട്ടുനല്‍കിയ ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. സ്ഥലം ഇനിയും വിട്ടുകിട്ടുന്ന മുറക്ക് ആ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ, ടൈല്‍സ് പതിപ്പിക്കുകയോ ചെയ്യും. ചെരണി-മംഗലശ്ശേരി-പാണ്ടിക്കാട് റോഡ് മിനി ബൈപ്പാസ് ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
 

date