Post Category
മഞ്ചേരി-ഒലിപ്പുഴ റോഡ് നവീകരണം ഉടന്‍ തുടങ്ങും
മഞ്ചേരി മുതല്‍ ഒഴലിപ്പുഴ വരെ 16 കിലോമീറ്റര്‍ റോഡ് നവീകരണത്തിന് 86 കോടിയുടെ പദ്ധതി തയ്യാറാക്കും. 2016ല്‍ തുക വികയിരുത്തിയെങ്കിലും നിര്‍മ്മാണം നീണ്ടുപോയി. തുടര്‍ന്ന് എസ്റ്റിമേറ്റ് റിവൈസ് ചെയ്തു 136 കോടിയായി. എന്നാല്‍ അന്ന് ധനവകുപ്പ് അനുമതി നല്‍കിയില്ല. ഇന്നലെ ഈ വിഷയം ചര്‍ച്ചയില്‍ വന്നതോടെ മന്ത്രി വിഷയത്തില്‍ ഇടപെടുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കിഫ്ബിയില്‍ അനുവദിച്ച ഈ റോഡ് കെ.ആര്.എഫ്.ബിയാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ഏഴ് മീറ്റര്‍ വീതിയുള്ള റോഡ് 13.6 മിറ്ററാക്കി മാറ്റും. റോഡ് റബ്ബറൈസ്ഡ് ചെയ്യും. ടൈല്‍സ് പതിച്ച് നടപ്പാത നിര്‍മ്മിക്കും. വിളക്കുകള്‍ സ്ഥാപിച്ച് ബ്യൂട്ടീഫിക്കേഷന് നടത്തും.
date
- Log in to post comments