Post Category
തുറക്കല്‍ ജംഗ്ഷനില്‍ ഫ്ളൈഓവര്‍
ഗതാഗതക്കുരുക്ക് രൂക്ഷമായ തുറക്കലില്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലത്ത് പരിശോധന നടത്തുന്നതിന് മന്ത്രി പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി. മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ യാഷിക് തുറക്കലാണ് ജസീലാ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കോഴിക്കോട് റോഡില്‍ ഇരു ഭാഗത്തും ഉയര്‍ന്ന ഭാഗങ്ങള്‍ ബന്ധിപ്പിച്ചാണ് ഫ്ളൈ ഓവര്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സ്ഥലം ആവശ്യമെങ്കില്‍ സൗജന്യമായി നാട്ടുകാര്‍ നല്‍കണം. ഇക്കാര്യത്തില്‍ തുറക്കലിലെ നാട്ടുകാര്‍ സഹകരിക്കാമെന്ന് മന്ത്രിയെ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കി അടുത്ത ബജറ്റില്‍തന്നെ തുക വകയിരുത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
date
- Log in to post comments