മലപ്പുറം നഗരസഭയിൽ പുതിയ റേഷൻ കട: ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 7 കാട്ടുങ്ങൽ ഭാഗത്ത് പുതിയ ന്യായവില കട (റേഷൻ കട) അനുവദിക്കുന്നതിനായി ഭിന്നശേഷി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026 ജനുവരി ഒന്നിന് 21 വയസ്സ് പൂർത്തിയായവരും 62 വയസ്സ് പൂർത്തിയാകാത്തവരും ആയിരിക്കണം. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വിജ്ഞാപന തീയതിക്ക് (17-09-2026) മുൻപുള്ള തുടർച്ചയായ മൂന്ന് വർഷം മലപ്പുറം നഗരസഭയിലെ സ്ഥിര താമസക്കാരായിരിക്കണം. കട നടത്തുന്നതിനുള്ള മാനസിക-ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. താല്പര്യമുള്ളവർ 20 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 22-ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസർ മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിവരങ്ങൾക്കും അപേക്ഷാ മാതൃകയ്ക്കും: https://civilsupplieskerala.gov.in/, 0483-2734912.
- Log in to post comments