Skip to main content

മാരാരിക്കുളം ബീച്ചില്‍ മെഗാ ക്ലീനിംഗ്‌ഡ്രൈവ്  ഇന്ന് (സെപ്റ്റംബര്‍ 19) 

 

ലോക സമുദ്ര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെയും ഭാഗമായി ആലപ്പുഴ ജില്ലയിലെ മുഴുവന്‍ തീരപ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 19) സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ച് കേന്ദ്രീകരിച്ച് വിപുലമായ 'മെഗാ ക്ലീനിംഗ്‌ ഡ്രൈവ് ' സംഘടിപ്പിക്കും.  19 രാവിലെ മാരാരിക്കുളം ബീച്ചില്‍ നടക്കുന്ന മെഗാ ക്ലീനിംഗ്‌ ഡ്രൈവിന്റെ  ഉദ്ഘാടനം ആലപ്പുഴ എം.എല്‍.എ എ.ഡി. തോമസ് നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സ്വാതി എസ്. സേനന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കടലിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമായി സംഘടിപ്പിക്കുന്ന  യജ്ഞത്തില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. തീരദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും. പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

date