Skip to main content

ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍

ജില്ലാ സിവില്‍ സര്‍വീസ് കായിക മത്സരങ്ങള്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ നടക്കും. അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, കബഡി, പവര്‍ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ഗുസ്തി, യോഗ എന്നിവയാണ് മത്സരയിനങ്ങള്‍. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസ് മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ നിശ്ചിത അപേക്ഷയില്‍ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ചിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2505100.

date