Skip to main content

ധനസഹായം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ളവരും 2026-27 അധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷമായി പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് അവസരം. കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. ജാതി, വരുമാനം, അലോട്ട്‌മെന്റ് മെമ്മോ പകര്‍പ്പ് എന്നിവ സഹിതം സ്ഥാപനമേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505005.

date