Skip to main content

ഇന്ത്യ സ്കിൽസ് 2026-27: രജിസ്ട്രേഷൻ തുടങ്ങി

'ഇന്ത്യ സ്കിൽസ് 2026-27' മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 16-നും 25-നും ഇടയിൽ പ്രായമുള്ള വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള യുവതി യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. വിജയികൾക്ക് ലോക സ്കിൽസ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും പരിശീലനവും ലഭിക്കും. കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ്, ക്രിയേറ്റീവ് ആർട്സ് ആൻഡ് ഫാഷൻ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ്, സോഷ്യൽ ആൻഡ് പേഴ്സണൽ സർവീസ്, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ആണ് സംസ്ഥാനത്തെ നോഡൽ ഏജൻസി.
 

ഫോൺ:  9895771081
വെബ്സൈറ്റ്:  www.worldskillsindia.co.in

 

date