Post Category
ഗാന്ധിജയന്തി ക്വിസ് മത്സരം 29ന്
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 29 രാവിലെ 10 മണിക്ക് സ്റ്റാച്യുവിന് തായ്നാട് സഹകരണ സംഘം ഹാളിൽ ഗാന്ധിജയന്തി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും, പൊതുവിജ്ഞാനം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. സ്‌കൂളുകൾ സെപ്റ്റംബർ 25 നകം potvm@kkvib.org, potvmkkvib@gmail.com എന്നീ ഇ-മെയിൽ വിലാസത്തിൽ പേരു വിവരങ്ങൾ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9947797681, 9446578082, 9947082277, 9744975940.
date
- Log in to post comments