Skip to main content

വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം  സെപ്റ്റംബർ 25 ന്

വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബർ 25 രാവിലെ 11ന്  തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിക്കും.

വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവൽ പ്രകാശനംവിജിലൻസ് ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെയും പുതുതായി രൂപകൽപ്പനചെയ്ത യൂണിഫോമിന്റെയും വിതരണം എന്നിവയും ആഭ്യന്തര മന്ത്രി നിർവഹിക്കും. 

വിജിലൻസ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്  വിഎസിബി സ്യൂട്ട് 3.0. രേഖകളുടെ മികച്ച പരിശോധന, ഡേറ്റാ സുരക്ഷിതത്വം, നിർവഹണ വേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത.

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അധ്യക്ഷനാകും. ഡി.ജി.പിയും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ  ഡയറക്ടറുമായ  മനോജ് എബ്രഹാം, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആർ ജ്യോതിഷ് കുമാർ, വിജിലൻസ് ഇന്റലിജൻസ് എസ്.പി ഉജ്ജ്വൽ കുമാർ, മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വിജിലൻസ് വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 3931/2026

date