Post Category
കർഷകർക്കായി 'ആത്മനിർഭരത ഇൻ പൾസസ്'
അത്യുൽപാദന ശേഷിയുള്ളതും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ കഴിവുള്ളതുമായ വിത്തിനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചെറുപയർ, ഉഴുന്ന്, തുവര പയർവർഗ്ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ആത്മനിർഭരത ഇൻ പൾസസ്. പദ്ധതിയുടെ ഭാഗമായി പയർവർഗങ്ങളുടെ കൃഷിയിൽ താത്പര്യമുള്ള കർഷകർ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9744959245
date
- Log in to post comments