Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഓംബുഡ്‌സ്‌പേഴ്‌സണ്‍ സിറ്റിംഗ്

വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്മാര്‍ & അജീവിക മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ല വിബി-ജി-റാം ജി & പിഎംഎവൈ (ജി) ഓംബുഡ്‌സ്‌പേഴ്‌സണ്‍ സെപ്റ്റബര്‍ 30 ബുധനാഴ്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതല്‍ 1 മണി വരെ ആണ് സിറ്റിംഗ്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടും ഇ- മെയില്‍ വഴിയും, ഫോണ്‍ മുഖാന്തിരവും, തപാല്‍ വഴിയും സമര്‍പ്പിക്കാം. ഇമെയില്‍: ombudsmankannur@gmail.com. ഫോണ്‍: 95442 35264. വിലാസം- ഓഫീസ് ഓഫ് ഓാംബുഡ്‌സ്മാന്‍, അനക്‌സ് ഇ ബ്ലോക്ക്, രണ്ടാം നില, നോര്‍ക്ക ഓഫീസിന് സമീപം, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍.

പെന്‍ഷന്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണം

കയര്‍ തൊഴിലാളി പെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് ഈ മാസം 30 ന് മുമ്പ് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിംഗ് പരാജയപ്പെട്ടാല്‍ അക്ഷയകേന്ദ്രത്തില്‍ നിന്നും നല്‍കുന്ന മസ്റ്റര്‍ ഫെയില്‍ഡ് റിപ്പോര്‍ട്ട്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍. ക്ഷേമനിധി രേഖകള്‍ മുതലായവ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഹാജരാക്കണം. രേഖകള്‍ പെന്‍ഷണറോ, പെന്‍ഷണര്‍ ചുമതപ്പെടുത്തുന്ന വ്യക്തിയോ ഹാജരാക്കിയാല്‍ മതിയാവും. മസ്റ്ററിങ് പൂര്‍ത്തികരിക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ തടസപ്പെടും.

മിനി ജോബ് ഫെയര്‍

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  ടെക്‌നിഷ്യന്‍ ,സെയില്‍സ് എക്സിക്യൂട്ടീവ്, എം ഐ എസ് എക്സിക്യൂട്ടീവ് ,സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടീവ്, ഇവാലുവേറ്റര്‍ ,മാനേജര്‍ ട്രെയിനീ, അഡൈ്വസര്‍,ജ്വല്ലറി സെയില്‍സ്മാന്‍, റിസെപ്ഷനിസ്റ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഹോള്‍സെയില്‍ മാര്‍ക്കറ്റിംഗ്, ഹൗസ് കീപ്പിങ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത :-എസ് എസ് എല്‍ സി/ഐ ടി ഐ/ഡിപ്ലോമ ഇന്‍ ഓട്ടോമബൈല്‍/മെക്കാനിക്കല്‍/ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്/ഡിഗ്രി.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ (ആധാര്‍/വോട്ടര്‍ ഐ ഡി) പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഫോണ്‍ : 0497 -2707610, 6282942066.

ഡാക് അദാലത്ത്

കേരള പോസ്റ്റല്‍ സര്‍ക്കിളിലെ വടക്കന്‍ മേഖല ഡാക് അദാലത്ത് ഒക്ടോബര്‍ ഏഴ് രാവിലെ 11 മണിക്ക് നടക്കാവിലുള്ള വടക്കന്‍ മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടത്തുന്നു. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകള്‍ ഈ മേഖലയില്‍ ഉള്‍പ്പെടും. തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സപ്തംബര്‍ 30 നു മുമ്പായി ഷീജ പ്രഭാകരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിംഗ്) ഓഫീസ് ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, വടക്കന്‍ മേഖല, നടക്കാവ്, കാലിക്കറ്റ് 673011 എന്ന വിലാസത്തില്‍  അയക്കണം. കവറില്‍ 'ഡാക് അദാലത്ത്' എന്ന് എഴുതണം.

 

സൗജന്യ പുനരധിവാസ പരിശീലന കോഴ്‌സ്

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നുമാസത്തെ സൗജന്യ പുനരധിവാസ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി കെല്‍ട്രോണ്‍ നോളെജ് സെന്ററില്‍ വച്ച് നടത്തുന്ന ''സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫയര്‍ ആന്റ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജമെന്റ്, തളിപറമ്പ് കെല്‍ട്രോണ്‍ നോളെജ് സെന്ററില്‍  നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫെക്ട്‌സ്'' കോഴ്‌സുകളിലേക്ക് കണ്ണൂര്‍ ജില്ലയിലെ തല്‍പരരായ വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മിലിട്ടറി സേവന സംബന്ധമായ രേഖകള്‍, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമായ നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.

തല്‍സമയ പ്രവേശനം

പേരാവൂര്‍ ഗവ: ഐ.ടി.ഐ-യില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ഏകവത്സര ഫുഡ് ബീവറേജ് ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സപ്തംബര്‍ 24 മുതല്‍ 28 വരെ  തല്‍സമയ പ്രവേശനം  നടത്തുന്നു. എസ്എസ്എല്‍സി/തത്തുല്യ യോഗ്യത അല്ലെങ്കില്‍ 10+2 സിസ്റ്റത്തില്‍ 10 ജയിച്ചവര്‍ക്ക് ഐ ടി ഐ യില്‍ നേരിട്ടെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 0490 2996650, 9495900520.

എ.സി. മെക്കാനിക് കോഴ്‌സ്

കണ്ണൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ 100% പ്ലേസ്‌മെന്റോടു കൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള എ.സി. മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും നല്‍കും.  ഫോണ്‍: 8921512459, 7510481819.

 പ്രാദേശിക  അവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  തെരഞ്ഞെടുപ്പ് ദിനമായ സപ്തംബര്‍ 28 ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് നിയോജകമണ്ഡലങ്ങളില്‍ സപ്തംബര്‍ 26 വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ 28 വൈകുന്നേരം ആറ് വരെയും വോട്ടെണ്ണല്‍ ദിനമായ സപ്തംബര്‍ 29 നും ഡ്രൈ ഡേ പ്രഖ്യാപിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ മദ്യവില്‍പ്പനശാലകളും അടച്ചിടണം. അനധിക്യത മദ്യവില്‍പ്പനയും സംഭരണവും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

പി എസ് സി ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലഗ്വേജ് ടീച്ചര്‍ (അറബിക്) (യു.പി.എസ്.) (4th NCA - SC) (കാറ്റഗറി നമ്പര്‍: 520/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥിക്ക് സപ്തംബര്‍ 25 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ആഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും.  ഇന്റര്‍വ്യൂവില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിക്കായി പ്രൊഫൈല്‍ സന്ദേശവും ഫോണ്‍ സന്ദേശവും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥി അവരുടെ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം  ഹാജരാകണം.

ഫിസിക്‌സ് അധ്യാപക നിയമനം

നെരുവമ്പ്രം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്‌സ്  താത്ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം സപ്തംബര്‍ 28 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നടത്തും.  യോഗ്യത: എം എസ് സി. ഫിസിക്‌സ്, ബി എഡ്, സെറ്റ്
ഫോണ്‍: 9447965464.

പുസ്തകോല്‍സവം സംഘാടക സമിതി രൂപീകരണം നാളെ (25 ന്)

ഒക്ടോബര്‍ 27 മുതല്‍ 31 വരെ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണം സെപ്റ്റംബര്‍ 25ന് വൈകിട്ട് നാലിന് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉല്‍ഘാടനം ചെയ്യും.  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഗ്രന്ഥശാല പ്രവര്‍ത്തകരും പങ്കെടുക്കും.

മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സ്

അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷന്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്  പാലയാടില്‍ ആരംഭിച്ചു.  യോഗ്യത: 2022നു ശേഷം ഐടിഐ ഫിറ്റര്‍, വെല്‍ഡര്‍, ഷീറ്റ് മെറ്റല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍.  ഫീസ്: 15000/- രൂപ.  ആറ് മാസ കോഴ്‌സില്‍  ആദ്യ രണ്ടുമാസം ക്ലാസ് കണ്ണൂര്‍ ഗവണ്മെന്റ് പോളിടെക്‌നിക്കിലും തുടര്‍ന്ന് നാല് മാസം ട്രെയിനിങ്ങ് കൂടാതെ ഒമ്പത് മാസത്തെ ഓണ്‍ ദി ജോബ് ട്രെയിനിങ്ങ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലും ആയിരിക്കും. ട്രെയിനിങ് സമയത്തു സ്‌റ്റൈപന്‍ഡ് ഉണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് സ്‌റ്റൈപെന്റോഡ് കൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും.  ഫോണ്‍: 9495999712.

മുതവല്ലിമാര്‍ക്കുള്ള പരിശീലന ക്ലാസ്
 
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി സപ്തംബര്‍ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് രാമന്തളി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ (പി.ഒ. വടക്കുമ്പാട്, വഴി. പയ്യന്നൂര്‍) നടത്തുന്ന ശില്‍പ്പശാലയില്‍ മുഴുവന്‍ മുതവല്ലിമാരും പങ്കെടുക്കണമെന്ന് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ കൂത്തുപറമ്പ മൂര്യാട് ചെറുവാഞ്ചേരി റോഡില്‍ സപ്തംബര്‍ 24, 25 തീയ്യതികളില്‍ ഗതാഗതം നിരോധിച്ചു.

ടിജിടി ഇംഗ്ലീഷ് ടീച്ചര്‍

കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയയില്‍ ടിജിടി (ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍) ഇംഗ്ലീഷ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ബിരുദം/ഓണേഴ്സ് ബിരുദം, എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ ബി.എഡ് ബിരുദം, സി ബി എസ് ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റില്‍ (പേപ്പര്‍ II) യോഗ്യത. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള പരിജ്ഞാനം, എന്‍ വി എസിന്റെ ഏതെങ്കിലും റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍ 25 രാവിലെ 9.30 ന് ജെഎന്‍വി കണ്ണൂര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0490 2962965.

date