മണ്ണ് പരിപാലന ബോധവത്ക്കരണ കാമ്പയിൻ സംഘടിപ്പിച്ചു
ശാസ്ത്രീയ മണ്ണു പരിപാലന ബോധവത്ക്കരണത്തിനായി ജില്ലാ മണ്ണ് പര്യവേക്ഷണ കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ പള്ളം ബ്ലോക്ക് തല കാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷൈനി വർക്കി, മുരളീധരൻ നായർ, പി.സി. ബെഞ്ചമിൻ, സാബു പുതുപറമ്പിൽ, ഗീതാ രാധാകൃഷ്ണൻ എന്നിവർ മണ്ണ് സാമ്പിളുകൾ സ്വീകരിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്‍റ് ഡയറക്ടറുടെ ചുമതലയുള്ള നിത്യ ചന്ദ്ര, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനുതോമസ് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി.ജെ. കവിത എന്നിവർ പ്രസംഗിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ അമ്പിൾ വർഗീസ്, ജില്ലാ സോയിൽ ലാബ് അസിസ്റ്റന്‍റ് സോയിൽ കെമിസ്റ്റ് അഖിൽ കെ രാജു എന്നിവർ ക്ലാസ് നയിച്ചു.
- Log in to post comments