Skip to main content

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷൻ പുതുക്കാം

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയുള്ള രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ ഒക്‌ടോബർ 31 വരെ അവസരം. 2025 ജനുവരി (രജിസ്‌ട്രേഷൻ കാർഡിൽ 10/2024 രേഖപ്പെടുത്തിയവർ) മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുതുക്കാൻ കഴിയാത്തവർ(രജിസ്‌ട്രേഷൻ കാർഡിൽ 06/2026  രേഖപ്പെടുത്തിയവർ)ക്കാണ് അവസരം. www.comployment.kerala.gov.in എന്ന പോർട്ടൽ വഴിയോ ഓഫീസിൽ നേരിട്ടു ഹാജരായോ പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍റ് ഓഫീസർ അറിയിച്ചു. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനാകാത്തവർക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ ചേർക്കാനും വൈകി ചേർത്തതുമൂലം സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് പുനഃസ്ഥാപിക്കാനും അവസരമുണ്ട്.  ഫോൺ: 0481-2563451/2565452

date