Post Category
ഡ്രൈവർ കം അറ്റൻഡർ
മൃഗസംരക്ഷണ വകുപ്പിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ്, മൊബൈൽ സർജറി യൂണിറ്റ് പദ്ധതികളിലേക്ക് ഡ്രൈവർ കം അറ്റൻഡന്‍ര്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 26 ഉച്ചയ്ക്ക് രണ്ടിന് കോട്ടയം കളക്‌ട്രേറ്റ് വളപ്പിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്‍റർവ്യൂ നടത്തും. യോഗ്യത: പത്താം ക്ലാസ് വിജയം, എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ്, മികച്ച ശാരീരിക ക്ഷമത, പക്ഷി-മൃഗാദികളെ കൈകാര്യം ചെയ്തുള്ള പരിചയം. രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി, മൊബൈൽ വെറ്ററിനറി യൂണിറ്റ്, മൊബൈൽ സർജറി യൂണിറ്റ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0481-2563726
date
- Log in to post comments