തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു*
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃശ്ശൂർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ പരിധിയിൽ സെപ്റ്റംബർ 28-ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ചാലക്കുടി നഗരസഭയിലെ വാർഡ് 24 (മുനിസിപ്പൽ ഓഫീസ്), വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13 (തളി), വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് ഒന്ന് (എടത്തിരിഞ്ഞി), തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ആര്യംപാടം), ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (കുറുമല കിഴക്കുമുറി) എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും 28-ന് അവധി ബാധകമാണ്.
കൂടാതെ, വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതും ഈ വാർഡുകളുടെ പരിധിയിൽ വരാത്തതുമായ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും. ഈ വാർഡുകളിൽ വോട്ടവകാശമുള്ളവരും എന്നാൽ വാർഡിന് പുറത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സൗകര്യം ചെയ്തുകൊടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
- Log in to post comments