Post Category
ദീപ്തി ബ്രെയ്ൽ സാക്ഷരതാ പരിപാടി: ജില്ലാതല യോഗം ചേർന്നു*
ദീപ്തി ബ്രെയ്ൽ സാക്ഷരതാ പരിപാടിയുടെ ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനയൻ അധ്യക്ഷത വഹിച്ചു. പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ അബ്ദുൾ റഷീദ് ചോല മുഖ്യപ്രഭാഷണവും സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. ശ്യാംലാൽ പദ്ധതി വിശദീകരണവും നടത്തി. പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്കുകളിൽ പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ സംഘാടകസമിതികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എ. സാബു, സിന്ധു അജയകുമാർ, മിനി ഹരിദാസ്, സാക്ഷരതാമിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.എം. സുബൈദ, റിസോഴ്സ് ഗ്രൂപ്പ് മെമ്പർ പി.ജെ. കുര്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments