Skip to main content

ദേശീയ ആയുർവേദ ദിനാചരണം: തൃശ്ശൂരിൽ ജില്ലാതല പരിപാടി സംഘടിപ്പിച്ചു*

 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ ജില്ലാതല ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ ചേർന്ന് 'ആരോഗ്യപൂർണ്ണമായ നാളേക്കായി ആയുർവേദം' എന്ന സന്ദേശമുയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ പരിപാടികളും, മെഡിക്കൽ ക്യാമ്പുകളും, സെമിനാറുകളും സംഘടിപ്പിച്ചു. കൂടാതെ ആരോഗ്യകരമായ ഭക്ഷണം, ജ്യൂസ് നിർമ്മാണം, സ്‌കൂൾ കുട്ടികൾക്കായി ക്വിസ്, ചിത്രരചന, റീൽസ് എന്നീ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോർജ്ജ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. അഗസ്റ്റിൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബീന കുമാരി എസ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുജ അലോഷ്യസ്, ഹോമിയോ വകുപ്പ് ഡി.എം.ഒ. ഡോ. ലീന റാണി, നാഷണൽ ആയുഷ് മിഷൻ (ഡി.പി.എം. ഡോ. ജാസ് ലക്ഷ്മി വി., ഐ.എസ്.എം. സീനിയർ സൂപ്രണ്ട് വിനോദ് കുമാർ ടി.വി., പ്രോഗ്രാം കൺവീനർ ഡോ. ലെസ്ലി വില്ലി, എ.എം.എ.ഐ. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡോ. ഗോപിദാസ് പി.കെ., വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date