Skip to main content

ലബോറട്ടറി ടെക്നീഷ്യൻ താൽക്കാലിക നിയമനം

കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി, പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് രണ്ടിന് കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. Phone: 0466 2267276.
 

date