Skip to main content

കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ: അപേക്ഷ ക്ഷണിച്ചു

കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്മാം പദ്ധതിക്ക് കീഴിൽ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പാനന്തര-സംസ്‌കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കുള്ള യന്ത്രങ്ങൾ എന്നിവ 40% മുതൽ 50% വരെ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന സെപ്റ്റംബർ 22 രാവിലെ 10 മുതൽ ഒക്ടോബർ 15 വൈകുന്നേരം 5 വരെ ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, നികുതി അടച്ച രസീത് അല്ലെങ്കിൽ പാട്ടക്കരാർ, ബാങ്ക് പാസ്‌ബുക്കിന്റെ ആദ്യ പേജ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക്) എന്നീ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ ഒക്ടോബർ 16-ന് ഓൺലൈൻ നറുക്കെടുപ്പ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മലമ്പുഴയിലെ ഓഫീസുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോൺ: 9383471479, 8075693226, 7012854102, 9400871570, 8891230882. ഇമെയിൽ വിലാസം: aeepkd.agri@kerala.gov.in.
 

date