Skip to main content

ഡെസ്റ്റിനേഷൻ മാനേജർ ഒഴിവ്

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി.) നിയന്ത്രണത്തിലുള്ള വെള്ളിയാങ്കല്ല് പൈതൃക പാർക്കിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡെസ്റ്റിനേഷൻ മാനേജരെ നിയമിക്കും. ടൂറിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ടൂറിസം മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. പ്രായപരിധി 26-നും 36-നും ഇടയിൽ. പാലക്കാട് ജില്ലക്കാർക്ക് മുൻഗണന. പ്രതിമാസം 20,000 രൂപ വേതനം. താൽപ്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30-ന് വൈകുന്നേരം അഞ്ചിന് മുൻപ് സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വെസ്റ്റ് ഫോർട്ട് റോഡ്, പാലക്കാട് - 678001 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം. ഫോൺ: 0491-2538996.

date