ഗാന്ധിജയന്തി: ജില്ലാതല ക്വിസ് മത്സരം
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഗാന്ധിജി, സ്വാതന്ത്ര്യസമരം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒരു വിദ്യാലയത്തിൽ നിന്ന് രണ്ട് കുട്ടികൾ അടങ്ങുന്ന ഓരോ ടീമുകൾക്ക് പങ്കെടുക്കാം. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പങ്കടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ പേര്, സ്കൂളിന്റെ പേര്, ക്ലാസ് എന്നീ വിവരങ്ങൾ സെപ്റ്റംബർ 25-ന് മുമ്പായി popkd@kkvib.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ കത്ത് മത്സരദിവസം ഹാജരാക്കണം. വിദ്യാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 9-ന് പാലക്കാട് വെസ്റ്റ് ഫോർട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ എത്തിച്ചേരണം. രാവിലെ 10 ന് മത്സരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496332998, 0491 2534392.
- Log in to post comments