Skip to main content

പിഎച്ച്.ഡി ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജ് ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ 'എനി ടൈം' കാറ്റഗറിയിൽ പിഎച്ച്.ഡി ഗവേഷണത്തിന് ഒരൊഴിവുണ്ട്. ഡോ. എം. എസ് രശ്‌മിയുടെ കീഴിലാണ് അവസരം. യുജിസി-സിഎസ്ഐആർ ജെആർഎഫ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് സെപ്റ്റംബർ 22-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sngscollege.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ sngscollege@gmail.com എന്ന ഇമെയിലിലോ 0466 2212223 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യാം.

 

date