Skip to main content

വാക്-ഇൻ-ഇന്റർവ്യൂ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു വർഷത്തേക്കാണ് നിയമനം. മാസം പരമാവധി 36,000 രൂപ വേതനം.
ബി.എസ്.സി (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ നിന്നുള്ള)/ എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ്, എം.എ.എസ്.എൽ.പി അല്ലെങ്കിൽ എം.എസ്.സി ഓഡിയോളജി ബിരുദവും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ  രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25-ന് രാവിലെ 10 ന്ന് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പാലക്കാട് ഗവ. മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0491 2951010.

date