Post Category
വായ്പാ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് പരിധിയിലുള്ളവര്‍ക്കായി വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലത്തൂര്‍ താലൂക്ക് അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്നവരും, പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളതുമായ ഒ.ബി.സി., മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അര്‍ഹത. വീട് പുനരുദ്ധാരണം, പുതിയ വാഹനം വാങ്ങല്‍, മറ്റ് വ്യക്തിഗത ആവശ്യങ്ങള്‍ എന്നിവയ്ക്കായി ജാമ്യവ്യവസ്ഥകള്‍ക്ക് വിധേയമായാണ് തുക അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് www.ksbcdc.com സന്ദര്‍ശിക്കാം. ഫോണ്‍: 04922 296200, 7306336869.
date
- Log in to post comments