Post Category
വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍: കരാര്‍ നിയമനം
റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29 ന് നടക്കും. പ്ലസ് ടുവും, വീഡിയോ എഡിറ്റിംഗില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയും മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ സെപ്റ്റംബർ 29 രാവിലെ 10.30ന് തിരുവനന്തപുരം പി.ടി.പി നഗറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോമ്പൗണ്ടിലെ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്റ്റുഡിയോയില്‍ അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരാകണം.
date
- Log in to post comments