Skip to main content

എല്‍.ബി.എസ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

പാലക്കാട് എല്‍.ബി.എസ് സെന്ററില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, പ്രോഗ്രാമിംഗ് ഇന്‍ പൈത്തണ്‍, ഡി.സി.എ, ടാലി-ജി.എസ്.ടി, ഡാറ്റാ എന്‍ട്രി എന്നിവയാണ് കോഴ്സുകള്‍. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭ്യമാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന പ്രത്യേക ബാച്ചുകളുമുണ്ട്. www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0491-2527425, 9495793308.
 

date