Post Category
ക്ലാര്‍ക്ക് താല്‍ക്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ക്ലാര്‍ക്കിനെ നിയമിക്കുന്നു. 18-നും 45-നും ഇടയില്‍ പ്രായവും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അഭികാമ്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം പൂരിപ്പിച്ച് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലുള്ള മേഖലാ ഓഫീസിലോ bcddpkd@gmail.com എന്ന ഇ-മെയിലിലോ സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിജ്ഞാപനവും അപേക്ഷാഫോമും www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0492-2222335.
date
- Log in to post comments