Post Category
ജെ.പി.എച്ച്.എന്‍ കരാര്‍ നിയമനം
മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുണ്ടാകണം. യോഗ്യത- എസ്.എസ്.എല്‍.സി, എ.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല. വയസ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 26ന് രാവിലെ 11ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 0491-2815894.
date
- Log in to post comments