നവചേതന പദ്ധതി ജില്ലാതല ഉദ്ഘാടനം 24ന്
സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പട്ടികജാതി ഉന്നതികളില്‍ നടപ്പിക്കുന്ന നവചേതന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് രാവിലെ 10.30ന് എലപ്പുള്ളി മടച്ചിപ്പാടത്ത് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബിജു നിര്‍വഹിക്കും. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ദേവദാസ് അധ്യക്ഷനാകും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ. പി അഹമ്മദുല്‍ കബീര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗ്രീണ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. അജീഷ് എന്നിവര്‍ പഠിതാക്കളെ അനുമോദിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. എച്ച്. സോഫിയ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി. മുരളി കുമാര്‍, ഡി. ധന്യ, അസിസ്റ്റന്റ് സെക്രട്ടറി ജി സുധ, ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, നോഡല്‍ പ്രേരക് വി. രമ, സാക്ഷരതാ പ്രേരക് എന്‍. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments