Post Category
പ്രേരകുമാരുടെ അവലോകനയോഗം
ജില്ലയിലെ സാക്ഷരത തുല്യത പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്യും സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ.പി അഹമ്മദുല്‍ കബീര്‍, തദ്ദേശ വകുപ്പ് ജോയിന്റ ഡയറക്ടര്‍ എം രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ വിമല്‍രാജ് തുടങ്ങിയവര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. യോഗത്തില്‍ ജില്ലയിലെ എല്ലാ നോഡല്‍ പ്രേരകുമാരും ഹയര്‍ സെക്കന്‍ഡറി തുല്യത സെന്റര്‍ കോഡിനേറ്റര്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments