വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മത്സരങ്ങൾ
തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ടു വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടത്തും. കിൻഡർ ഗാർട്ടൻ സെക്ഷൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കളറിങ് മത്സരം, മൂന്നാം ക്ലാസ് മുതൽ എഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്രിയേറ്റിവ് പെയിന്റിങ് മത്സരം, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പോസ്റ്റർ രചന മത്സരം, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പ്രശ്നോത്തരി എന്നിവ നടത്തും. മൃഗശാല സന്ദർശിക്കുന്നവർക്ക് ഇൻസ്റ്റാഗ്രാം റീൽ മേക്കിങ് മത്സരം, വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് സസ്റ്റൈനബിൾ ആർട്ട് വർക്ക്ഷോപ്പ്, സെമിനാർ, ഓപ്പൺ ക്വിസ് എന്നിവ ഒക്ടോബർ 2ന് ആരംഭിക്കും. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്, സമ്മാനത്തുക എന്നിവ ഒക്ടോബർ ഏഴിന് വിതരണം ചെയ്യും. വിവരങ്ങൾക്ക്: 9539866972, 9497875917, 9605044148, competition.dmz@gmail.com.
പി.എൻ.എക്‌സ്. 3939/2026
- Log in to post comments