Post Category
സൗജന്യ പി എസ് സി പരീക്ഷ പരിശീലനം
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കമ്പനി കോർപറേഷൻ ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ മെയിൻ പരീക്ഷകൾക്കും മറ്റു മത്സര പരീക്ഷകൾക്കും പി എസ് സി നിശ്ചയിച്ച പ്രായപരിധി കഴിയാത്ത പത്താംക്ലാസ്, ബിരുദം തുടങ്ങിയ യോഗ്യതയുള്ള, ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. താല്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
ഫോൺ: 0477 2230622, 8304057735.
date
- Log in to post comments